Reading Corner Archive
A dedicated space celebrating the literary creativity, wisdom, and reflections of our students.
Featured Pieces
അതി ജീവനം
ഒരായിരം തലമുറയെ പകർന്നു തന്നയീഭൂമി ഒരായിരം തലമുറയെയിനി അതിജീവിക്കുമോ?
Swadiq Hussain
Pg student
മരണത്തിന്റെ ഭാഷ
മൊല്ലാക്കയുടെ അറിയിപ്പെത്തി, പരേതന്റെ പേരിലുള്ള മയ്യിത്ത് നിസ്കാരം പത്ത് മണിക്കാണെത്രെ. കർപ്പൂരം പുകഞ്ഞു മണക്കുന്നതിനിടയിൽ ഉറ്റവരും ഉടയവരുമെന്നല്ല, ഒരു നോക്കിനായ് എല്ലാവരുമെത്തി. ആദ്യമവന്റെ പേര് മാറി. ഇപ്പോൾ 'മയ്യിത്തെ'ന്നാണു വിളിക്കുന്നത്. കട്ടിലിലേറ്റി ചുമന്നപ്പോൾ ' ജനാസ ' എന്നുമായി പേര്. ചെവിയിലെന്നോ ഉരുവിട്ട ബാങ്കിന്റെയും , ഇഖാമത്തിന്റെയും ജമാഅതിനായി സ്വഫുകൾ അണി നിരന്നു. ഖത്തീബുസ്താദ് തഹ്‌ലീൽ ചൊല്ലി തുടങ്ങി, പരിചിതനായിട്ടുമവനെ പരിചയപ്പെടുത്തി. മയ്യിത്തിനു വേണ്ടി പൊരുത്തം ചോദിച്ച് കടങ്ങൾ മക്കളുടെ ചുമലിലാക്കി ഉസ്താദ് ഒന്നാം തക്ബീറിന്നൊരുങ്ങി. ഇന്നലെ മെത്തയിൽ ചാഞ്ഞ മേനി മണ്ണിലേക്ക് ഇറക്കി വെച്ചു. 'ഖബർ' , ഇപ്പോളവന്റെ വീട്ടു പേരും മാറി. മൂടു കല്ലു വെച്ച് മൂന്നു പിടി മണ്ണ് വാരിയിട്ട് പ്രാർത്ഥനകൾ നേർന്ന് പ്രിയരെല്ലാം മടങ്ങി. മണ്ണറയിലെ ആദ്യ രാത്രിക്ക് പുതുമാരിയില്ല, പുത്തനുടുപ്പുമില്ല. ഇലാഹീ തൃപ്തിയുള്ള അമലുകൾ മാത്രമന്ന് അവനെ പൊതിഞ്ഞു.
Swadiq Hussain
Pg student
ജന്തർ മന്തറിലെ മുറവിളി: ജനാധിപത്യത്തിന്റെ കാവലാളായ സമരങ്ങൾക്ക് നേരെ കണ്ണടയ്ക്കരുത്
ജന്തർ മന്തറിൽ ഉയരുന്ന പ്രതിഷേധം ഒരു വ്യക്തിയുടെ സമരമല്ല; അത് നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടി ഉയരുന്ന ജനാധിപത്യത്തിന്റെ ശബ്ദമാണ്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സോനം വാങ്ചുക് നടത്തിയ നിരാഹാര സമരം രാജ്യത്തിന്റെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നതാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തുന്നതിനു പകരം, അവരുടെ ആവശ്യങ്ങൾ കേൾക്കുകയും സുതാര്യമായ അന്വേഷണം നടത്തുകയും ചെയ്യുകയാണ് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം. ഒരു മനുഷ്യൻ ഭക്ഷണം ഉപേക്ഷിച്ച് നീതിക്കായി പോരാടേണ്ടിവരുന്ന സാഹചര്യം തന്നെ നമ്മുടെ സംവിധാനത്തിന്റെ പരാജയമാണ്. ജന്തർ മന്തറിൽ നിന്നുയരുന്ന ഈ ശബ്ദം അവഗണിക്കപ്പെടരുത്; കാരണം ഇന്ന് അത് ഒരാളുടെ ശബ്ദമായിരിക്കാം, നാളെ അത് ഓരോ വിദ്യാർത്ഥിയുടെയും ഓരോ പൗരന്റെയും ശബ്ദമായി മാറാം. ജനാധിപത്യത്തിൽ പ്രതിഷേധം ഒരു കുറ്റമല്ല — അത് ജനങ്ങളുടെ അവകാശമാണ്.
Muhammed Afeef
Digree 3rd
ജനാധിപത്യത്തിന്റെ കാവലാൾ
ചരിത്രത്തിൽ ജ്യോതിശാസ്ത്രജ്ഞർ ആകാശഗോളങ്ങളുടെ ചലനങ്ങൾ നിരീക്ഷിച്ചിരുന്ന അതേ മണ്ണിൽ, ഇന്ന് പുതിയ കാലത്തെ രാഷ്ട്രീയ നിരീക്ഷകരും സമരഭടന്മാരും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിയാണ് നിരീക്ഷിക്കുന്നത്. ഭരണകൂടങ്ങളും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രധാന കണ്ണിയായി ജന്തർ മന്തർ നിലകൊള്ളുന്നു. അധികാരം എത്രതന്നെ ശക്തമായാലും തെരുവിന്റെ ശബ്ദങ്ങളെ അടിച്ചമർത്താനാവില്ലെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ സമരവും ഈ ചരിത്രഭൂമിക്ക് നൽകുന്നത്. ശാസ്ത്രത്തിന്റെ വിസ്മയങ്ങളിൽ നിന്ന് ജനകീയ പ്രതിരോധത്തിന്റെ തീച്ചൂളയിലേക്കുള്ള ജന്തർ മന്തറിന്റെ ഈ മാറ്റം ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സവിശേഷമായ ഒരു ഏടായി തുടരുകയാണ്.
Muhammed Swalih.c
Digree 3rd
പ്രഭാത പുലരി
മഞ്ഞും കോടകള്‍ നിറഞ്ഞ മലകള്‍ നോക്കുമ്പോള്‍ തന്നെ മനസ്സിന് നല്ല കുളിരും പ്രഭാതത്തിലെ സൂര്യനും ഇവയൊക്കെ നിറഞ്ഞ പ്രഭാത പുലരി ഇന്തെന്തുരസമാണ് കാണാന്‍ ഇടക്കിടെ ചെറിയ ചാറ്റല്‍ മഴയും നല്ല തണുപ്പും ലഭിക്കുന്ന പ്രഭാത പുലരിയില്‍ കളിക്കാന്‍ എന്തു സുഖം പുഴയോരങ്ങളില്‍ പോയാല്‍ വെള്ളത്തിന്റെ ശബ്ദങ്ങളും ഇങ്ങനെ പലതരത്തിലുള്ള ശബ്ദം കേള്‍ക്കാം കാറ്റ് വീശുമ്പോള്‍ മുളകള്‍ ആടുന്ന ശബ്ദങ്ങളും പല തരത്തിലുള്ള ജീവികളുടെ ശബ്ദവും എല്ലാം നിറഞ്ഞ പ്രഭാത പുലരി എന്തു എന്തു രസം
Muhammed Shammas
7
അതിരുകളിലെ ചോര
കാലത്തില്‍ മരമെത്രവളര്‍ന്നു ... കാലത്തിന്‍ വേരത്ര പടര്‍ന്നു .... കാലത്തിന്‍ മുട്ടെത്ര വിടര്‍ന്നു ഇനിയും ചോര മണക്കുവാനല്ലോ അതിര്‍ത്തികള്‍ തമ്മില്‍ യുദ്ധപ്പോര് വീടതിര്‍ത്തി,നാടതിര്‍ത്തി കുടുംബത്തില്‍ പോലുമതിര്‍ത്തി വീടതിര്‍ത്തി,നാടതിര്‍ത്തി രാജ്യത്തില്‍ മേലുമതിര്‍ത്തി അതിര്‍ത്തി കടന്നാലോരുവന്റെ ചോര മണ്ണില്‍ തെറിക്കുന്ന ഭയമുങ കാലം രക്തം കുടിച്ച് മണ്ണ് പോലും മടു- ക്കുന്ന ഭീകരാ കാലം ! ഒരു നാള്‍ രക്തമുറികള്‍ കബില്ലെങ്കില്‍ ഉറക്കില്ലേ,ഊണില്ലോ നമ്മള്‍കൊന്നും? അമ്പിന്റെ കൂര്‍ത്ത അഗ്രഭാഗത്ത് ... രക്തമില്ലേല്‍ കാലം മറിപോകില്ല? അതിര്‍ത്തിയില്‍ എന്തിനു വിവേജനം തോക്കുമേന്തി വേണം,നമ്മള്‍ മനുഷ്യരല്ലെ, അവരും അതിര്‍ത്തിയിലെ സൈന്യങ്ങള്‍ കാവല്‍ നില്‍ക്കുന്ന കാലം കഴിയുകില്ലേ രാജ്യത്തിനു വേണ്ടി അവര്‍പ്രാണം കൊടുത്ത് തോക്കിമേന്തി അങ്ങുമിങ്ങുമോടിനടന്ന്... ഊണില്ല,ഊറക്കില്ല,മരണം മുന്നില്‍ കണ്ട് രാജ്യത്തില്‍ സുരക്ഷയാക്കാന്‍ കാവല്‍ നില്‍ക്കും- ധൈര്യം നാം കിടന്നുറങ്ങൂന്ന നേരന്നപോലും വിറക്കുന്ന മഞ്ഞില്‍ നടക്കുന്നവര്‍ അവര്‍ക്കായ് സമര്‍പ്പിക്കാം ആയിരം നന്ദി.... അവര്‍ക്കായ് സമര്‍പ്പിക്കാം ആയിരം നന്ദി....
Ahmad Hadhi
9
പ്രകീക്ഷയുടെ കവാടം
ഇന്നും ആ പ്രതീക്ഷയുടെ വാതില്‍ അടഞ്ഞുകിടക്കുകയാണ് വര്‍ഷത്തിലെരിക്കല്‍ നടക്കുന്ന ലൈബ്രറി കൗണ്‍സില്‍ ഇന്നലെയായിരുന്നു സുന്ദരന്‍ ചേട്ടനാണ് ലൈബ്രറിയുടെ പ്രസിഡന്റ്. റിപ്പോട്ട് വായനയുടെ ലക്ഷ്യം ഒന്നായിരുന്നു തുരുമ്പെടുത്ത വാതിലും ചിതലരിച്ച പുസ്തക താളുകളും വിളളല്‍ വീണ ചുമരുകളൈ ഒന്ന് ഇല്ലാതാക്കാണം. ഇതിനെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. എന്തിന് ഇങ്ങെയെരു ലൈബ്രറി വേണം ആരും വായിക്കാനില്ലാതെ എലികളും പ്രാണികളും ആവാസ സ്ഥലമാക്കിയ ഒരിടം. വായനയിലേക്ക്് പ്രവേശിക്കുന്നവര്‍ക്ക് തുടക്കം കേന്ദ്രമായിരുന്നു പറമ്പിലെ മാവിന്‍് ചുവട്ടിലെ വായനാശാല.അവര്‍ക്ക് പ്രതീക്ഷയുടെ നിറങ്ങള്‍ തുറക്കുമായിരുന്നു.ഈ വാതില്‍ ഇന്നും അതിന്റെ പ്രൗഢിയോടെ നിലകൊളളുകയാണ്. ആ തനിമയെ നിലനിര്‍ത്താന്‍ ആധുനികര്‍ക്ക് സമയം ഇല്ല പോലും. റിപ്പോരാട്ട് വിജയത്തിലേക്ക് നീങ്ങുകയാണ്. ആദ്യഘട്ടമെന്നോളം പുസ്തകങ്ങള്‍ മറിച്ചുവില്‍ക്കുകയാണ് ചരിത്രത്തെ സ്മരിപ്പിക്കുന്നതായിരുന്നു വായനാശാല പൂര്‍ണ്ണമായും ലൈബ്രറി ഇല്ലാതാക്കുമ്പോള്‍ അവസാനഘട്ടമായി തുരുമ്പെടുത്ത വാതില്‍ തകര്‍ത്തപ്പോള്‍ ചരിത്രവും പലഅനുഭവങ്ങളും ആദ്യമുളളവരുടെ അധ്വാനവും ഇവിടെ അസ്തമിക്കുകയാണ്.
mohammed hashim pk
degree 2nd
ചിരിക്കാന്‍ മറന്ന മനുഷ്യന്‍
അയാള്‍ മുന്നേട്ട് നോക്കി നീങ്ങികൊണ്ടിരിക്കുകയാണ്. പിന്നിട്ട ജീവിത യാത്രകള്‍ വളരെ ശോചനീയിരുന്നു ജീവിത തിരക്കുകള്‍ക്കിടയിലും സൗഹൃദ വലയത്തോടുളള അമിതമായ പരിഗണന അദ്ദേഹത്തെ ചതികുഴിയിലെത്തിക്കുകയായിരുന്നു.അമിത സൗഹൃദം ചതിവലയിലെത്തിയവരില്‍ ഒരാളായ അദ്ദേഹം ചിരി എന്ന മനുഷ്യവികാരത്തെ മറന്നിരിക്കുന്നു
Anshif p
Digree 1st
മഴക്കാലം
ആകാശം കറുത്തിരുണ്ടു, കാർമേഘങ്ങൾ വാനിൽ നിരന്നു. കുളിർകാറ്റ് പതുക്കെ വീശി, മഴത്തുള്ളികൾ താഴേക്ക് വീണു. ചെടികളും മരങ്ങളും തളിർത്തു, മണ്ണിൽ പുതുമണം നിറഞ്ഞു. മഴവില്ല് മാനത്തു വിരിഞ്ഞു, പ്രകൃതിയാകെ പുഞ്ചിരി തൂകി. പുഴകളിൽ വെള്ളം നിറഞ്ഞു, പക്ഷികൾ കൂട്ടിലേക്ക് മടങ്ങി. മഴക്കാലം എത്ര മനോഹരം, ഭൂമിക്ക് ജീവൻ നൽകും അമൃതം.
Afeef
Digree 3rd
അത്യാഗ്രഹിയായ നായ
ഒരിക്കൽ ഒരു നായയ്ക്ക് വലിയൊരു ഇറച്ചിക്കഷ്ണം കിട്ടി. അത് കടിച്ചുകൊണ്ട് അവൻ ഒരു പാലത്തിലൂടെ നടന്നു പോവുകയായിരുന്നു. പാലത്തിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ, ശാന്തമായി ഒഴുകുന്ന നദിയിലെ വെള്ളത്തിൽ അവൻ തന്റെ സ്വന്തം നിഴൽ കണ്ടു. എന്നാൽ, അത് മറ്റൊരു നായയാണെന്നും ആ നായയുടെ വായിലും ഒരു വലിയ ഇറച്ചിക്കഷ്ണം ഉണ്ടെന്നും അവൻ തെറ്റിദ്ധരിച്ചു. ആ ഇറച്ചിക്കഷ്ണം കൂടി തട്ടിയെടുക്കണം എന്ന് ആ നായയ്ക്ക് തോന്നി. അതിനായി അവൻ ആ നിഴലിന് നേരെ ഉച്ചത്തിൽ കുരച്ചു. എന്നാൽ വായ് തുറന്നതും അവന്റെ വായിലിരുന്ന ഇറച്ചിക്കഷ്ണം താഴെ വെള്ളത്തിലേക്ക് വീണുപോയി. സ്വന്തം അത്യാഗ്രഹം കാരണം, അവന് കിട്ടിയ ഭക്ഷണം പോലും നഷ്ടമായി. അവൻ നിരാശയോടെ അവിടെ നിന്നും മടങ്ങി.
Muhammed swalih
Digree 3rd